---
title: "കാണാതായ മൃതദേഹം കണ്ടെത്തി, മരിച്ചത് പിറവം സ്വദേശി "
english_title: "Missing body found, deceased is a native of Piravom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/323488/Missing body found, deceased is a native of Piravom"
published_at: "2025-10-30T21:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69038b7bf0c54_1000377951.png"
keywords: []
---

# കാണാതായ മൃതദേഹം കണ്ടെത്തി, മരിച്ചത് പിറവം സ്വദേശി 

> **Lead Summary:** പിറവം : മൊസാംബിക് ബോട്ടപകടത്തിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി.

## Article Content

പിറവം : മൊസാംബിക് ബോട്ടപകടത്തിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി.

പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരം കമ്പനി അധികൃതർ കുടുംബത്തെ അറിയിച്ചു. രണ്ടാഴ്‌ചകൾക്ക് മുൻപാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരു മലയാളിയായ കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ്റെ മൃതദേഹം മുൻപ് കണ്ടെത്തിയിരുന്നു.

മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടക്കുന്നതിന് ഒരാഴ്ച‌ മുമ്പാണ് ഇന്ദ്രജിത്ത് ആഫ്രിക്കയിലേക്ക് പോയതെന്നും, അപകടത്തിനുശേഷം മൊസാംബിക്കിലെ ഇന്ത്യൻ ഹൈകമ്മീഷനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചിരുന്നു.

അപകടത്തിൽ രക്ഷപ്പെട്ട മലയാളി കോന്നി സ്വദേശി ആകാശിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഓക്ടോബർ 16നായിരുന്നു അപകടം. എംടി സ്വീകസ്റ്റ് എന്ന കപ്പലിലേക്ക് ബോട്ടിലെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/323488/Missing body found, deceased is a native of Piravom)